ഒമിക്രോണ്‍ ; സംസ്ഥാനത്തെ തിയറ്ററുകളില്‍ രാത്രി 10ന് ശേഷം പ്രദര്‍ശനം പാടില്ല

സംസ്ഥാനത്ത് ഒമിക്രോണ്‍ പടരാനുള്ള സാധ്യത മുന്‍നിര്‍ത്തി തിയറ്ററുകളില്‍ കൂടുതല്‍ നിയന്ത്രണം. ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടു വരെ രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ തിയറ്ററുകളില്‍ രാത്രി പത്തു മണിക്ക് ശേഷം പ്രദര്‍ശനം നടത്തരുതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം, മിക്രോണ്‍ വ്യപനത്തെ തുടര്‍ന്ന് ുതുവത്സരാഘോഷങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നി യന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുളള ബീച്ചുകള്‍, ഷോപ്പിംഗ് മാളുകള്‍, പബ്ലിക് പാര്‍ക്കുകൾ തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ പരിശോധനയും നിയന്ത്രണവും ഉണ്ടാകും.

28-Dec-2021