പഞ്ചായത്ത് തലത്തില്‍ നടത്തുന്ന വികസന സെമിനാറിനെ ഗ്രാമസഭയായി പരിഗണിക്കാം: മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍
അഡ്മിൻ
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ 2022-23 വര്‍ഷത്തെ പതിനഞ്ചാം കേന്ദ്ര ധനകാര്യ കമ്മീഷന് ഗ്രാന്‍ഡ് വിനിയോഗം സംബന്ധിച്ച ഉപപദ്ധതികള്‍ തയാറാക്കി ജനുവരി 28നകം ഇ-ഗ്രാംസ്വരാജ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു.
പ്രാദേശിക സര്‍ക്കാരുകള്‍ക്കുള്ള വികസന ഫണ്ടിന്റെയും മെയിന്റനന്‍സ് ഫണ്ടിന്റെയും വിശദാംശങ്ങള്‍ സംസ്ഥാന ബജറ്റിലൂടെ വ്യക്തമാക്കുന്നതിനെ തുടര്‍ന്ന് വാര്‍ഷിക പദ്ധതി അന്തിമമാക്കുന്ന രീതിയാണ് കേരളത്തില്‍ അനുവര്‍ത്തിച്ചുവരുന്നത്. എന്നാല്‍, ഗ്രാമ -ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകള്‍ 2022-23 വര്‍ഷത്തെ കേന്ദ്ര ധനകാര്യ കമ്മീഷന് ഗ്രാന്‍ഡ് വിനിയോഗിക്കുന്നതിനുള്ള പദ്ധതികള്‍ 2022 ജനുവരി അവസാനത്തോടെ ഇ-ഗ്രാംസ്വരാജ് പോര്‍ട്ടലിലേക്ക് അപ്ലോഡ് ചെയ്യണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. അതിനാലാണ് പതിനഞ്ചാം കേന്ദ്ര ധനകാര്യ കമ്മീഷന് ഗ്രാന്‍ഡ് വിനിയോഗിക്കുന്നതിനുള്ള പദ്ധതികള്‍ മാത്രമായി ഇപ്പോള്‍ പ്രത്യേകമായി തയ്യാറാക്കേണ്ട സാഹചര്യം ഉണ്ടായതെന്ന് മന്ത്രി വ്യക്തമാക്കി.
കേന്ദ്ര ധനകാര്യ കമ്മീഷന് ഗ്രാന്‍ഡ് ഉപയോഗിച്ചുള്ള പദ്ധതികള്‍ക്ക് പ്രത്യേക വികസന സെമിനാര്‍ ഡിസംബറില്‍ തന്നെ ചേരണം. സംസ്ഥാനത്ത് ഗ്രാമസഭകള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്നതിനാല്‍ പഞ്ചായത്ത് തലത്തില്‍ നടത്തുന്ന വികസന സെമിനാറിനെ ഗ്രാമസഭയായി പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു.