ചെലവ് എത്ര ഉയര്‍ന്നാലും കെ റെയിൽ പദ്ധതി ഇടത് സര്‍ക്കാര്‍ നടപ്പാക്കും: കോടിയേരി ബാലകൃഷ്ണൻ

കെ റെയില്‍ പദ്ധതിയുടെ ചെലവ് 84000 കോടി കവിയുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചെലവ് എത്ര ഉയര്‍ന്നാലും പദ്ധതി ഇടത് സര്‍ക്കാര്‍ നടപ്പാക്കുമെന്നും കോടിയേരി പറഞ്ഞു. ശാസ്ത്ര സാഹിത്യ പരിഷത്തിലെ സിപിഐഎം അംഗങ്ങള്‍ക്ക് പാര്‍ട്ടി നിലപാട് ബാധകമാണെന്നും കോടിയേരി ഓര്‍മ്മിപ്പിച്ചു.

എസ്ഡിപിഐയും ജമാ അത്തും നന്ദിഗ്രാം മോഡല്‍ സമരത്തിന് ശ്രമിക്കുകയാണ്. വിമോചന സമരത്തിന് സമാനമായ സര്‍ക്കാര്‍ വിരുദ്ധ നീക്കമാണിത്. യുഡിഎഫും ഈ കെണിയില്‍ വീണെന്നും കോടിയേരി പറഞ്ഞു.
നാടിനാവശ്യമായ ഒരു പദ്ധതിയും സര്‍ക്കാര്‍ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. നാടിന്റെ വികസനത്തിനുതകുന്ന ഒട്ടേറെ പദ്ധതികളുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോയിരിക്കൊണ്ടിരിക്കുന്നത്.

നാടിനാവശ്യമായ ഒരു പദ്ധതിയും ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനമെന്നാല്‍ ഇപ്പോള്‍ നില്‍ക്കുന്ന ഇടത്ത് നില്‍ക്കലല്ല മുന്നോട്ടുപോകല്‍ ആണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടയിരുന്നു.

29-Dec-2021