സംസ്ഥാനത്തെ ഗുണ്ടകളെ നേരിടാന്‍ പൊലീസ് സ്‌ക്വാഡ് രൂപീകരിച്ചു

സംസ്ഥാനത്ത് ഗുണ്ടകളെ നേരിടാന്‍ പൊലീസ് സ്‌ക്വാഡ്. എഡിജിപി മനോജ് എബ്രഹാം ആണ് സ്‌ക്വാഡിന്റെ നോഡല്‍ ഓഫിസര്‍. അതിഥി തൊഴിലാളികളിലെ ലഹരി ഉപയോഗവും സ്‌ക്വാഡ് നിരീക്ഷിക്കും.

സ്വര്‍ണക്കടത്ത് തടയാന്‍ ക്രൈം ബ്രാഞ്ച് എസ്പിമാരുടെ നേതൃത്വത്തില്‍ മറ്റൊരു സ്‌ക്വാഡും പ്രവര്‍ത്തിക്കും. ഡിജിപി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. എല്ലാ ജില്ലകളിലും രണ്ട് സ്‌ക്വാഡുകള്‍ ഉണ്ടായിരിക്കും.

ഇതുവഴി ലഹരി മാഫിയയെ അമര്‍ച്ച ചെയ്യുകയാണ് ലക്ഷ്യം. തൊഴിലാളി ക്യാമ്പുകളില്‍ സ്ഥിരം നിരീക്ഷണവും ഏര്‍പ്പെടുത്തും.

ഇതര സംസ്ഥാന തൊഴിലാളികളുടെ സാമൂഹിക മാധ്യമ ഇടപെടലുകള്‍ നിരീക്ഷിക്കാനും തീരുമാനമായിട്ടുണ്ട്. മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും കുറയ്ക്കാന്‍ ബോധവത്ക്കരണവും സംഘടിപ്പിക്കും.

29-Dec-2021