കെ റെയിലില്‍ സിപിഐയില്‍ രണ്ടഭിപ്രായമില്ല: കാനം രാജേന്ദ്രൻ

റെയില്‍ സില്‍വര്‍ ലൈന്‍ ഇടതുപക്ഷത്തിന്റെ പദ്ധതിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രതിപക്ഷ പ്രതിഷേധം വിശദമായ വിവരങ്ങള്‍ അറിയാതെയാണ്. ജനങ്ങളെ ബോധ്യപ്പെടുത്തി മാത്രമേ പദ്ധതി നടപ്പാക്കൂ.

പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐക്കുള്ളില്‍ രണ്ട് അഭിപ്രായമില്ല. പദ്ധതിക്ക് എതിരഭിപ്രായം ഉണ്ടാകാമെന്ന് പറഞ്ഞ കാനം രാജേന്ദ്രന്‍, സര്‍ക്കാര്‍ സമന്വയത്തിലൂടെ മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി. പദ്ധതിക്ക് വിശദമായ ഡിപിആര്‍ വേണമെന്ന് പറയുന്നതില്‍ അടിസ്ഥാനമില്ല. എസ് രാജേന്ദ്രന്റെ സി പി ഐ പ്രവേശനവുമായി ബന്ധപ്പെട്ട് നിലവില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

31-Dec-2021