സിൽവർ ലൈൻ സാമൂഹികാഘാത പഠനത്തിന് സർക്കാർ വിജ്ഞാപനം ഇറക്കി

കെ റെയിൽ പദ്ധതിയുമായി മുന്നോട്ടു പോകുന്നതിന്റെ ഭാഗമായി സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനം ഇറങ്ങി. അതിരടയാള കല്ലിട്ട സ്ഥലങ്ങളിലാണ് ആദ്യം പഠനം നടത്തുന്നത്. കണ്ണൂർ ജില്ലയിലാണ് ആദ്യം പഠനം നടത്തുന്നത്. നൂറ് ദിവസത്തിനകം പഠനം പൂർത്തിയാക്കണമെന്നാണ് നിർദേശം.

106 ഹെക്ടർ ഭൂമിയാണ് കണ്ണൂരിൽ ഏറ്റെടുക്കേണ്ടത്. ഇതിനായി പ്രദേശത്തിന്റെ വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി താലൂക്കുകളിലായി 19 വില്ലേജുകളിലാണ് പഠനം നടക്കുക. കേരള വാളണ്ടറി ഹെൽത്ത് സർവിസ് എന്ന സ്ഥാപനമാണ് പഠനം നടത്തുന്നത്.

കെ റെയിൽ പ്രഖ്യാപനമുണ്ടയത് മുതൽ സാമൂഹികാഘാത പഠനം നടത്തണമെന്ന് ആവശ്യം സിപിഐ, ശാസ്ത്ര സാഹിത്യ പരിഷത്ത്, പ്രതിഷേധ സംഘടനകൾ എന്നിവരെല്ലാം ഉയർത്തിയിട്ടുണ്ട്. കണ്ണൂർ ജില്ലയിലാണ് ഏറ്റവുമധികം കല്ലിടൽ നടന്നത്. ഏഴ് വില്ലേജുകളിലായി 22 കിലോമീറ്റർ നീളത്തിൽ അറുന്നൂറോളം കല്ലുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

31-Dec-2021