കെ സുരേന്ദ്രനെതിരെ എച്ച് സലാം എംഎൽഎയുടെ വക്കീൽ നോട്ടീസ്

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ അപകീർത്തികരമായ പരാമർശത്തിനെതിരെ എച്ച് സലാം എംഎൽഎയുടെ വക്കീൽ നോട്ടീസ്.സുരേന്ദ്രന്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ മാപ്പ് പറയണം അല്ലെങ്കിൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും എച്ച് സലാം നോട്ടീസിൽ ആവശ്യപ്പെട്ടു.

15 ദിവസത്തിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ അഡ്വ. ജി പ്രിയദര്‍ശന്‍ തമ്പി മുഖാന്തരം സിവിലായും ക്രിമിനലായും നിയമനടപടി സ്വീകരിക്കുമെന്നും സലാം നോട്ടീസില്‍ അറിയിച്ചു. ആലപ്പുഴ ഇരട്ടക്കൊലപാതകത്തിന് പിന്നാലെയാണ് സുരേന്ദ്രൻ എച്ച് സലാമിനെതിരെ വിവാദം ഉയർന്നത്.

ഡിസംബർ 21ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ താൻ എസ്ഡിപിഐ അംഗമാണെന്നും പോപ്പുലർ ഫ്രണ്ടിന്റെ പിന്തുണയുണ്ടെന്നും എച്ച് സലാം പറഞ്ഞു. 25ന് കോട്ടയത്ത് നടത്തിയ മാധ്യമപ്രതികരണത്തിലും സുരേന്ദ്രൻ ഇക്കാര്യം ആരോപിച്ചിരുന്നു. തുടർന്നാണ് എച്ച് സലാം നോട്ടീസ് അയക്കാൻ തീരുമാനിച്ചത്.

01-Jan-2022