ഡി.ലിറ്റ് വിവാദം: ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണൻ
അഡ്മിൻ
ഡി.ലിറ്റ് വിവാദത്തില്‍ ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാഷ്ട്രപതിക്ക് ഡി.ലിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായെങ്കില്‍ അതില്‍ പ്രതികരിക്കേണ്ടത് ഗവര്‍ണറാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
വിഷയം പാര്‍ട്ടിയുടെയോ സര്‍ക്കാരിന്റെയോ മുന്നില്‍വന്നിട്ടില്ല. പുകമറ സൃഷ്ടിക്കുന്ന പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കോടിയേരി പറഞ്ഞു. ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കേണ്ടതും വെളിപ്പെടുത്തലുകള്‍ നടത്തേണ്ടതും ഗവര്‍ണറാണ്. അദ്ദേഹമാണ് സര്‍വ്വകലാശാല ചാന്‍സിലര്‍ എന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഓണററി ബിരുദം നല്‍കല്‍ സര്‍വ്വകലാശാലയുടെ സ്വയംഭരണാവകാശമാണെന്നും ഇതില്‍ സര്‍ക്കാരിന് ഒരു റോളുമില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു നേരത്തെ വ്യക്തമാക്കിയിരുന്നതാണ്.