ഡി.ലിറ്റ് വിവാദം: ചെന്നിത്തലയുടെ ആരോപണങ്ങളെ പിന്തുണയ്ക്കാതെ വി ഡി സതീശൻ

രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാനുള്ള ഗവർണറുടെ ശിപാർശ സംബന്ധിച്ചുളള വിവാദം മറ്റ് കാര്യങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഡി ലിറ്റ് നൽകാനുള്ള സർവകലാശാല തീരുമാനം നിരാകരിച്ചോ എന്ന ചോദ്യം ചെന്നിത്തല ഉയർത്തുമ്പോൾ ഇപ്പോഴത്തെ വിവാദങ്ങൾ മറ്റ് കാര്യങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണെന്നാണ് പ്രതിപക്ഷ നേതാവിൻറെ നിലപാട്.

ഇതോടെ ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് പിന്തുണയില്ലെന്ന് പറഞ്ഞുവെയ്ക്കുകയായിരുന്നു വി ഡി സതീശൻ. കണ്ണൂർ വി.സി നിയമനം മാത്രമല്ല മറ്റ് കാരണങ്ങളും ഗവർണർ-സർക്കാർ പോരിനുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

02-Jan-2022