ചെങ്ങന്നൂർ ബൈപ്പാസ് ഭൂമിയേറ്റെടുക്കൽ നടപടികൾ തുടങ്ങി

എംസി റോഡിന് സമാന്തരമായി നാലുവരിപ്പാത പരിഗണനയിലാണെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. റോഡ് വികസനത്തിന് വെല്ലുവിളി സ്ഥലമേറ്റെടുപ്പും മഴയുമാമെന്നും മന്ത്രി പറഞ്ഞു. എംസി റോഡിന് സമാന്തരമായി നാലുവരി പാത പരിഗണിക്കുന്നതിനുള്ള പദ്ധതിയുടെ നിർദേശം ഡിസംബർ 28ന് സർക്കാരിന് സമർപ്പിച്ചെന്നും റിയാസ് വ്യക്തമാക്കി.

വെഞ്ഞാറമൂട് ബൈപ്പാസ് ടെൻഡർ നാളെ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. പന്തളം ബൈപ്പാസിന് പുതിയ അലൈൻമെൻറ് തയാറായിവരുന്നു. ചെങ്ങന്നൂർ ബൈപ്പാസ് ഭൂമിയേറ്റെടുക്കൽ നടപടികൾ തുടങ്ങി. മൂവാറ്റുപുഴ ബൈപ്പാസ് സർവേ നടപടികൾ ഉടൻ തുടങ്ങും. കാലടി ബൈപ്പാസ് നിർമാണ ജോലികൾ വേഗത്തിലാക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.

 

02-Jan-2022