താല്‍ക്കാലികമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അവസാനിക്കുന്നു

കൊവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപന ഭീഷണി കണക്കിലെടുത്ത് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണങ്ങള്‍ തുടരില്ല. പുതുവത്സരാഘോഷ വേളയില്‍ താല്‍ക്കാലികമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ നീട്ടേണ്ടതില്ലെന്ന ധാരണയിലേക്ക് സര്‍ക്കാര്‍ എത്തുന്നത്.

നിയന്ത്രണങ്ങളുടെ തുടര്‍ നടപടികള്‍ അടുത്ത കൊവിഡ് അവലോകന യോഗം തീരുമാനമെടുക്കും. ഈ ആഴ്ച കൊവിഡ് അവലോകന യോഗം ചേരുന്നുണ്ട്.ഡിസംബര്‍ 30 വ്യാഴാഴ്ച മുതലായിരുന്നു സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. രാത്രി 10 മുതല്‍ രാവിലെ 5 വരെയാണ് നിയന്ത്രണം.

ജനുവരി രണ്ടു വരെ ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉള്‍പ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകള്‍ അടക്കം ആള്‍ക്കൂട്ട പരിപാടികളൊന്നും ഈ സമയത്ത് അനുവദിച്ചിരുന്നില്ല. ഈ നിയന്ത്രണങ്ങളാണ് ഇന്ന് അവസാനിക്കുന്നത്. നിയന്ത്രണങ്ങളില്‍നിന്ന് ശബരിമല, ശിവഗിരി തീര്‍ഥാടനങ്ങളെയും തീര്‍ഥാടകരെയും ഒഴിവാക്കിയിരുന്നു.

02-Jan-2022