മന്ത്രി വി.എൻ വാസവന്റെ കാർ അപകടത്തിൽപ്പെട്ടു

സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവന്റെ കാർ അപകടത്തിൽപ്പെട്ടു. മന്ത്രിയുടെ ഔദ്യോ​ഗിക വാഹനം പിക്ക് അപ്പ് വാനുമായി കൂടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ മന്ത്രി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മന്ത്രിയുടെ ഗൺമാന് സരമായി പരിക്കേറ്റു

കോട്ടയത്ത് പാമ്പാടി വട്ടമലപ്പടിയിൽ വച്ച് ഉച്ചയ്ക്കാണ് സംഭവം. കാർ മിനി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

03-Jan-2022