കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ഔട്ട് പേഷ്യന്റ് വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു

ദീര്‍ഘ നാളത്തെ കാത്തിരിപ്പിന് അവസാനം . കാസര്‍കോട് ഗവണ്‍മെന്‌റ് മെഡിക്കല്‍ കോളജ് വികസനത്തിലെ നാഴികക്കല്ലായി ഔട്ട് പേഷ്യന്റ് വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനിലൂടെ ഒ.പി ഉദ്ഘാടനം ചെയ്തതോടെ ഉക്കിനടുക്കയില്‍ സഫലമാകുന്നത് നാട്ടുകാരുടെ ചിരകാല സ്വപ്‌നം. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെയാണ് ഒ.പി വിഭാഗം പ്രവര്‍ത്തിക്കുക.

ജനറല്‍ മെഡിസിന്‍ പീഡിയാട്രിക്, ന്യൂറോളജി വിഭാങ്ങളുടെ സേവനം ജനങ്ങള്‍ക്ക് ലഭിക്കും. ആറ് മാസത്തേക്കുള്ള മരുന്നും ലഭ്യമാക്കിയിട്ടുണ്ട്. ഒ.പി വിഭാഗം പ്രവര്‍ത്തനം തുടങ്ങുന്നതോടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ഏറെ കാലത്തെ ആവശ്യത്തിനും കൂടിയാണ് പരിഹാരമാകുന്ന്.
എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ഷാനവാസ് പാത്തൂര്‍, കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ഛന്ദ്, ബദിയടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി ശാന്ത, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, ജോ. ഡയറക്ടര്‍ ഡോ. തോമസ് മാത്യു, സ്പെഷ്യല്‍ ഓഫീസര്‍ ഡോ. റോയി, കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി. രാജേന്ദ്രന്‍, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എം.ബി. ആദര്‍ശ്, ഡിപിഎം ഡോ. റിജിത്ത് കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

03-Jan-2022