സ്വകാര്യ വ്യവസായ പാർക്കുകൾ സംസ്ഥാനത്ത് ആരംഭിക്കുന്നത് സർക്കാരിൻറെ പരിഗണനയിൽ; മന്ത്രി പി രാജീവ്
അഡ്മിൻ
സ്വകാര്യ വ്യവസായ പാർക്കുകൾ സംസ്ഥാനത്ത് ആരംഭിക്കുന്നത് സർക്കാരിൻറെ സജീവ പരിഗണനയിലുണ്ടെന്ന് വ്യവസായവകുപ്പ് മന്ത്രി പി രാജീവ്പറഞ്ഞു. കാസർഗോഡ് സിറ്റി ടവർ ഹോട്ടലിൽ വ്യവസായ നിക്ഷേപകരുമായി കെ എസ് ഐ ഡി സി സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലാ വ്യവസായ കേന്ദ്രങ്ങളുടെ മേൽനോട്ടത്തിൽ സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കുന്നതാണ് ആലോചിക്കുന്നത് രണ്ടുമാസത്തിനകം ഇതിൻറെ തുടർ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു അടിസ്ഥാനസൗകര്യ വികസനത്തിൽ ഏറെ മുന്നേറിയകാസർകോട് ജില്ലയിൽ കൂടുതൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് നിക്ഷേപകർ മുന്നോട്ടുവരണമെന്നും മന്ത്രി പറഞ്ഞു
യോഗത്തിൽ ജില്ലയിലെ നാൽപതോളം വ്യവസായ സംരംഭകർ പങ്കെടുത്തു. എം.രാജഗോപാലൻ എം എൽ എ വ്യവസായ വകുപ്പ് പ്രിൻസിപൽ സെക്രട്ടറി എ എ പി എം മുഹമ്മദ് ഹനീഷ്, വ്യവസായ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് കെ എസ് ഐ ഡി സി മാനേജിംഗ് ഡയറക്ടർ എം ജി രാജമാണിക്കം കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തുടങ്ങിയവർ പങ്കെടുത്തു.