ധീരജ് വധക്കേസ്; നാലാം പ്രതിയായ കെ എസ് യു നേതാവ് അറസ്റ്റിൽ

ഇടുക്കി എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്‌ഐ നേതാവുമായ ധീരജിനെ കൊലപ്പെടുത്തിയ കേസിൽ കെഎസ് യു നേതാവ് അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി നിതിൻ ലൂക്കോസിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മുരിക്കാശേരിയിൽ നിന്നാണ് പ്രതി പിടിയിലായത്. കേസിലെ നാലാം പ്രതിയാണ് ഇയാൾ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒരാൾകൂടി പിടിയിലാവാനുണ്ട്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 6 ആയി.

തിങ്കളാഴ്ചയാണ് ധീരജ് കുത്തേറ്റുമരിച്ചത്. കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ യൂത്ത് കോൺഗ്രസ് നേതാവായ നിഖിൽ പൈലി ധീരജിനെ കുത്തുകയായിരുന്നു. ഇടത് നെഞ്ചിനേറ്റ ആഴത്തിലുള്ള മുറിവും ഹൃദയത്തിനേറ്റ പരിക്കുമാണ് ധീരജിന്റെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

16-Jan-2022