കോഴിക്കോട് ജില്ലയിൽ ഒമിക്രോൺ സമൂഹ വ്യാപനം നടന്നതായി ആരോഗ്യ വിദഗ്ദർ

കോഴിക്കോട് ഒമിക്രോൺ സമൂഹ വ്യാപനം നടന്നതായി ആരോഗ്യ വിദഗ്ദർ. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിയ 40 കൊവിഡ് ബാധിതരിൽ 38 പേർക്ക് ഒമിക്രോൺ ബാധ കണ്ടെത്തി.

വിദേശത്ത് നിന്നെത്തിയവരുമായി സമ്പർക്കമില്ലാത്തവരിലാണ് ഒമിക്രോൺ കണ്ടെത്തിയിരിക്കുന്നത്. കേരളത്തിൽ പ്രതിദിന കൊവിഡ് കേസുകൾ 50,000ത്തിൽ എത്താൻ അധിക സമയം വേണ്ടി വരില്ലെന്നും ആരോഗ്യ വിദ്ഗദർ ചൂണ്ടിക്കാണിക്കുന്നു. നിലവിൽ കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. ബീച്ച്, മാളുകൾ എന്നിങ്ങനെയുള്ള സ്ഥലങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരും.

17-Jan-2022