പ്രസംഗത്തിനിടെ മോദിയുടെ ടെലിപ്രോംറ്റര്‍ പണിമുടക്കി; സോഷ്യൽ മീഡിയയിൽ ട്രോൾ നിറയുന്നു

വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ നടത്തിയ പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ടെലിപ്രോംറ്റര്‍. സംവിധാനം തടസപ്പട്ടതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം തടസപ്പെട്ടു. തുടര്‍ന്ന് അദ്ദേഹത്തിന്റെ പ്രസംഗവും ഇടക്കുവെച്ച് നിന്നുപോവുകയായിരുന്നു. പക്ഷെ ചര്‍ച്ചയുടെ മോഡറേറ്റര്‍ ആയിരുന്നയാള്‍ തനിക്ക് പ്രധാനമന്ത്രി പറയുന്നത് കേള്‍ക്കാമെന്നും സസംസാരം തുടര്‍ന്നോളൂ എന്ന് പറയുന്നുണ്ടെങ്കിലും സംസാരിക്കാന്‍ സാധിക്കാതെ മോദി വെപ്രാളപ്പെടുന്നതും വീഡിയോയില്‍ കാണാൻ സാധിക്കും
.
സാങ്കേതിക കാരണങ്ങളാൽ ടെലിപ്രോംറ്റര്‍ തടസപ്പെട്ടതോടെ മോദി സംസാരിക്കാന്‍ ബുദ്ധിമുട്ടുന്നതായണ് വീഡിയോയിലുള്ളത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ഇതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. എന്തായാലും സംഭവത്തിന് പിന്നാലെ ധാരാളം ട്രോളുകളും കമന്റുകളുമാണ് ഇതിനെതിരെ സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.

18-Jan-2022