കോൺഗ്രസ് നിലനിന്ന് പോവുന്നത് മുസ്ലിം ലീഗിന്റെ ചെലവിൽ: ഇ.പി ജയരാജൻ

കോൺഗ്രസിനെതിരായ കോടിയേരി ബാലകൃഷണന്റെ പരാമർശത്തെ ന്യായീകരിച്ച് ഇ.പി ജയരാജൻ. കേരളത്തൽ കോൺഗ്രസ് നിലനിന്ന് പോവുന്നത് ലീഗിന്റെ ചെലവിലാണ്. ലീഗില്ലെങ്കിൽ കേരളത്തിലെ 140 മണ്ഡലങ്ങളിൽ ഒരു സീറ്റിൽ പോലും കോൺഗ്രസ് വിജയിക്കില്ല. ലീഗിപ്പോൾ ജമാഅത്ത് ഇസ്ലാമിയെ കൂട്ട് പിടിച്ചിരിക്കുകയാണെന്നും ഇക്കാര്യമാണ് കോടിയേരി പറഞ്ഞതെന്നും ജയരാജൻ പറഞ്ഞു.

കോൺഗ്രസിൽ മത നിരപേക്ഷത ഇല്ലെന്നും കോൺഗ്രസാണ് വർഗീയത പറയുന്നതെന്നുമുള്ള ആരോപണം കോടിയേരി ഉയർത്തിയിരുന്നു. ഇതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പി.കെ കുഞ്ഞാലി കുട്ടി, കെ. മുരളീധരൻ തുടങ്ങിയവർ രംഗത്ത് വന്നിരുന്നു.

 

19-Jan-2022