കൊവിഡ് ; ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കാൻ കേരളം
അഡ്മിൻ
സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കാനൊരുങ്ങി കേരളം. ഇതിന്റെ ഭാഗമായി മറ്റ് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് പൊലീസ് അറിയിച്ചു.കര്‍ണാടകയും തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന വയനാട് ജില്ലയിലെ എല്ലാ ചെക്ക്പോസ്റ്റുകളിലും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കും.
കൊവിഡിന്റെ മൂന്നാം തരംഗത്തില്‍ വയനാട്ടിലെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ നിയന്ത്രണം കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് ജില്ലാ ഭരണകൂടം. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കടക്കാന്‍ ആര്‍.ടി.പി.സി.ആര്‍ അല്ലെങ്കില്‍ ഡബിള്‍ ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്.
ചെക്ക്‌പോസ്റ്റുകളില്‍ ഡ്യൂട്ടിയെടുക്കുന്ന ജീവനക്കാര്‍ ജോലി കൃത്യമായി നിര്‍വഹിക്കുന്നുണ്ടോയെന്ന് ബന്ധപ്പെട്ട തഹസില്‍ദാര്‍ ഉറപ്പുവരുത്തണം. ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ ചെക്ക്‌പോസ്റ്റുകളിലെ പൊലീസ് സേവനം വിലയിരുത്തും.