കൊവിഡ് വ്യാപനം രൂക്ഷം; സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി
അഡ്മിൻ
കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സി.പി.എം. ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി. ജനുവരി 28, 29, 30 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സമ്മേളനമാണ് മാറ്റിവെച്ചത്. സമ്മേളനം നടത്തുന്നത് ഉചിതമല്ലെന്ന് തോന്നിയതിനാലാണ് മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചതെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ പറഞ്ഞു.
സാഹചര്യം അനുകൂലമാകുമ്പോള്‍ സമ്മേളനം നടത്തുമെന്നും പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമര ജാഥയും പദയാത്രയുമെല്ലാം നേരത്തെ ഒഴിവാക്കിയിരുന്നു. തുടര്‍ന്നാണ് സമ്മേളനവും മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് സി.പി.എം. ജില്ലാ സെക്രട്ടറി ശനിയാഴ്ച രാവിലെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇതിനുശേഷമാണ് സമ്മേളനം മാറ്റിവെയ്ക്കുന്നതായി അറിയിച്ചത്.