കോഴിക്കോട്ടെ കെഎസ്ആർടിസി കെട്ടിടത്തിന് ബലക്ഷയമില്ല; റിപ്പോർട്ടുമായി വിദ​ഗ്ധ സമിതി

കോഴിക്കോട് കെഎസ്ആർടിസിയുടെകെട്ടിടത്തിന് ബലക്ഷയമില്ലെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദ​ഗ്ധ സമിതി റിപ്പോർട്ട്. കെട്ടിടത്തിന്റെ തൂണുകൾ മാത്രം ബലപ്പെടുത്തിയാൽ മതിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ മാസം അവസാനം റിപ്പോർട്ട് സർക്കാരിന് കൈമാറും.

നേരത്തെ ചെന്നൈ ഐഐടിയിലെ സംഘം നടത്തിയ പഠനത്തിലായിരുന്നു കോഴിക്കോട് ന​ഗരത്തിലെ കെഎസ്ആർടിസി കെട്ടിട സമുച്ചയത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയത്.ഇതിനെ തുടർന്നാണ് കൂടുതൽ പരിശോധനയ്ക്ക് സർക്കാർ വിദ​ഗ്ധ സമിതിയെ നിയോ​ഗിച്ചത്. ഇവരുടെ റിപ്പോർട്ടിലാണ് കെട്ടിടത്തിന് അപാതകളൊന്നുമില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്.

ഈ മാസമവസാനം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിലെ ശുപാര്‍ശകളനുസരിച്ച് സംസ്ഥാന ഗതാഗത വകുപ്പ് ബലപ്പെടുത്തല്‍ നടപടികള്‍ക്ക് ഉടന്‍ തുടക്കമിടും. നിര്‍മ്മാണത്തില്‍ പിഴവുണ്ടെന്ന് കണ്ടെത്തി വിജിലന്‍സ് കോഴിക്കോട് യൂണിറ്റ് നേരത്തെ പ്രാഥമികാന്വേഷണത്തിന് തുടക്കമിട്ടിരുന്നു.

23-Jan-2022