കോവിഡ്: വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരം

രാജ്യത്തെ മുതിര്‍ന്ന സിപി എം നേതാവും മുന്‍ സംസ്ഥാന മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരം. കൊവിഡ് ബാധിച്ച അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ഇപ്പോൾ പുരോഗതിയൂണ്ടെങ്കിലും ആശുപത്രിയില്‍ തന്നെ തുടരുകയാണെന്നും മകന്‍ വിഎ അരുണ്‍ കുമാര്‍ അറിയിച്ചു.

നേരത്തെ രണ്ടുദിവസം മുന്‍പാണ് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടിൽ വി എസിനെ പരിചരിക്കാനെത്തുന്ന നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് വി എസിനും കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ പരിശോധനയില്‍ വിഎസിന്റെ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

23-Jan-2022