ദിലീപ് നൽകിയ മൊഴിയിൽ പൊരുത്തക്കേടുകളുണ്ടെന്ന് ക്രെെംബ്രാഞ്ച്
അഡ്മിൻ
കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപയാപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ മൊഴിയിൽ നിറയെ പൊരുത്തക്കേടുകളുണ്ടെന്ന് ക്രൈംബ്രാഞ്ച്. തെളിവുകൾ ഉള്ള കാര്യങ്ങളിൽ പോലും നിഷേധാത്മക മറുപടിയാണ് ദിലീപ് നൽകുന്നത്.
നേരത്തെ അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ ജാമ്യം റദ്ദ് ചെയ്യുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ബിഷപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വാദങ്ങളെയും ക്രൈംബ്രാഞ്ച് തള്ളിയിട്ടുണ്ട്. അന്വേഷണം വഴിതിരിച്ചുവിടാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയില്ലെന്നും ജീവിതത്തിൽ താനാരെയും ദ്രോഹിച്ചിട്ടില്ലെന്നും പ്രതി ക്രൈംബ്രാഞ്ചിനോട് പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ആരോപണ വിധേയരായ ദിലീപ് അടക്കമുള്ള പ്രതികൾ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നുണ്ട്. എന്നാൽ അതിന്റെ നിജസ്ഥിതി പരിശോധിച്ചശേഷമേ സഹകരിക്കുന്നുണ്ടോ അല്ലെയോ എന്നത് പറയാനാകൂ.