പൊതുപരിപാടിയിൽ മാസ്‌ക് ധരിക്കാതെ കാസര്‍ഗോഡ് എം പി രാജ്മോഹൻ ഉണ്ണിത്താൻ

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കാസര്‍ഗോഡ് എം പി രാജ് മോഹൻ ഉണ്ണിത്താൻ പൊതു പടിപാടിയിൽ പങ്കെടുത്തു. കണ്ണൂർ തട്ടുമ്മൽ നരമ്പിൽ ക്ഷേത്രത്തിലെ ഉത്സവത്തിന് എം പി മാസ്‌ക് ധരിക്കാതെ എത്തിയത് വിവാദമാകുകയാണ്. കൊവിഡ് മാദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചായിരുന്നു തട്ടുമ്മൽ നരമ്പിൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം നടന്നത്.

എവിടേക്കാണ് പ്രാഥമികമായ മാസ്‌ക് ധരിക്കാതെ ശനിയാഴ്ച വൈകുന്നേരം കാസര്‍ഗോഡ് എം പി രാജ്മോഹൻ ഉണ്ണിത്താൻ എത്തിയത്. അദ്ദേഹത്തിന്റെ കൂടെ എത്തിയവരും മാസ്‌ക് ധരിച്ചില്ല.ക്ഷേത്രത്തിനുള്ളിൽ കയറി എം പി തുലാഭാരവും നടത്തുകയുണ്ടായി.

23-Jan-2022