സിനിമ തിയറ്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ലൈസന്‍സുകളും 2022 മാര്‍ച്ച് 31വരെ പിഴയില്ലാതെ പുതുക്കാം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുമുള്ള സിനിമ തിയറ്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ലൈസന്‍സുകളും 2022 മാര്‍ച്ച് 31വരെ പിഴയില്ലാതെ പുതുക്കാമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു.

2021-22 വര്‍ഷത്തെ ലൈസന്‍സ് പിഴകൂടാതെ അടക്കേണ്ടിയിരുന്നത് കഴിഞ്ഞ 2021 ഫെബ്രുവരി 28ന് മുമ്പായിരുന്നു. കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് അത് ഡിസംബര്‍ 31 വരെ നീട്ടിനല്‍കി. ഇപ്പോള്‍ 2022 മാര്‍ച്ച് 31വരെ ലൈസന്‍സ് കാലാവധി നീട്ടി നല്‍കി ഉത്തരവ് പുറപ്പെടുവിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. 2022-23 വര്‍ഷത്തെ ലൈസന്‍സ് പുതുക്കുന്നവര്‍ക്കും ഈ സമയ നിബന്ധന ബാധകമാവുമെന്ന് മന്ത്രി കൂട്ടിചേര്‍ത്തു.

25-Jan-2022