കേന്ദ്രം നൽകിയ പത്മഭൂഷൺ നിരസിച്ച് ബുദ്ധദേവ് ഭട്ടാചാര്യ

കേന്ദ്രം നൽകിയ പത്മഭൂഷൺ പുരസ്കാരം നിരസിച്ച് ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ. പുരസ്കാരത്തെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ല. ഇതിനെക്കുറിച്ച് ആരും ഒന്നും പറഞ്ഞിട്ടുമില്ല. പത്മഭൂഷൺ പുരസ്കാരം തനിക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ അത് താൻ നിരസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബുദ്ധദേവ് ഭട്ടാചാര്യക്ക് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് വ്യക്തമാക്കിയാണ് പദ്മ പുരസ്കാരം നിരസിക്കുന്നതായി യെച്ചൂരി ട്വീറ്റ് ചെയ്തത്.

എന്നാൽ, ബുദ്ധദേവിന്റെ ഭാര്യയോട് ഫോണിൽ കാര്യം പറഞ്ഞിരുന്നെന്നും അവർ നന്ദി പറഞ്ഞെന്നുമാണ് ഔദ്യോഗിക വിശദീകരണം. മോദി ഗവ.ന്റെ കടുത്ത വിമർശകനായ ബുദ്ധദേവ് കുറെ കാലമായി ആരോഗ്യ പ്രശ്നങ്ങൾ കാരണം പൊതുപരിപാടികളിൽ സംബന്ധിക്കാറില്ല.

26-Jan-2022