തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

സോഷ്യൽ മീഡിയയിലൂടെ പ്രതിപക്ഷനേതാവിനെയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷിന് കെപിസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കും നേതാക്കള്‍ക്കുമെതിരേ അപകീര്‍ത്തികരമായ രീതിയില്‍ പ്രചാരണം നടത്തിയതായി പരാതി ലഭിച്ചിരുന്നു. വരുന്ന ഒരാഴ്ചയ്ക്കകം രേഖാമൂലമുള്ള വിശദീകരണം നല്‍കിയില്ലെങ്കില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു.

26-Jan-2022