പിണറായി സര്‍ക്കാര്‍ ഇന്ധന നികുതി വേണ്ടെന്ന്‍ വെച്ചു

തിരുവനന്തപുരം : ഇന്ന് കൂടിയ മന്ത്രിസഭായോഗം ഇന്ധനവില വര്‍ധനവില്‍ ലഭിക്കുന്ന അധിക നികുതി വേണ്ടെന്ന് വയ്ക്കാന്‍ തീരുമാനിച്ചു.  ദിവസേനയെന്നോണം ഇന്ധനവില വര്‍ധിപ്പിക്കുന്ന എണ്ണക്കമ്പനികളുടേയും അതിന് കൂട്ടുനില്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെയും നടപടികള്‍ക്കെതിരെ ശക്തമായ ഇടപെടലുമായി നീങ്ങുന്ന സംസ്ഥാന സര്‍ക്കാരിന്റെ നീക്കമാണ് ഇതിലൂടെ പ്രകടമാവുന്നത്.

വിലവര്‍ധനവ് മൂലം ജനജീവിതം ദുസഹമായ സാഹചര്യത്തില്‍  ഇന്ധനവിലവര്‍ധനവില്‍ ലഭിക്കുന്ന അധിക നികുതി വേണ്ടെന്ന് വെക്കുന്നതിനെ പറ്റി നേരത്തെ പിണറായി വിജയന്‍ പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്നാണ് മന്ത്രിസഭാ യോഗത്തില്‍ അജണ്ടവെച്ച് തീരുമാനത്തിലേക്കെത്തിയിരിക്കുന്നത്. ജൂണ്‍ ഒന്നുമുതലാണ് ഇത് പ്രാബല്യത്തില്‍ വരിക.

30-May-2018