സജി ചെറിയാന്‍ ചെങ്ങന്നൂര്‍ എം എല്‍ എ. നിയമസഭയില്‍ സജിയുടെ സത്യപ്രതിജ്ഞ

തിരുവനന്തപുരം : സജി ചെറിയാന്‍ ചെങ്ങന്നൂര്‍ എം എല്‍ എയായി സത്യപ്രതിജ്ഞ ചെയ്തു. കേരള നിയമസഭയുപടെ പതിനൊന്നാം സമ്മേളനത്തില്‍ വെച്ച് രാവിലെ 9.30നാണ് സത്യപ്രതിജ്ഞ ചെയ്തത്. അതേ സമയം ചെങ്ങന്നൂരില്‍ വലിയ ആഘോഷങ്ങള്‍ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്നു. ചെങ്ങന്നൂര്‍ ടൗണിലും മുളക്കുഴയിലും വെണ്‍മണിയിലുമൊക്കെ വ്യാപകമായി പായസവിതരണം ഉണ്ടായിരുന്നു.  

മെയ് 28ന് നടന്ന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 20,956 വോട്ടിന്റെ റെക്കോര്‍ഡ ഭൂരിപക്ഷത്തിലാണ് ആലപ്പുഴ സിപിഐ എം ജില്ലാ സെക്രട്ടറിയായിരുന്ന സജി ചെറിയാന്‍ വിജയിച്ചത്. 151997 വോട്ടില്‍ 67,303 വോട്ടുകളാണ് സജി ചെറിയാന് ലഭിച്ചത്. 2016ലെ ഇലക്ഷനില്‍ എല്‍ ഡി എഫ് എം എല്‍ എയായ കെ കെ രാമചന്ദ്രന്‍ നായര്‍ ആകസ്മികമായി അന്തരിച്ചതിനെ തുടര്‍ന്നായിരുന്നു ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. നിയമസഭയില്‍ ചോദ്യോത്തര വേള കഴിഞ്ഞതിന് ശേഷമായിരുന്നു സജി ചെറിയാന്റെ സത്യപ്രതിജ്ഞ.

04-Jun-2018