സോഷ്യല്‍മീഡിയയും മുഖ്യമന്ത്രിയും പാറക്കല്‍ അബ്ദുള്ള എംഎല്‍എയുടെ നടപടിയെ അപലപിച്ചു

തിരുവനന്തപുരം : നിയമസഭയില്‍ മാസ്‌കും കൈയ്യുറയും ധരിച്ചെത്തിയ കുറ്റിയാടി എംഎല്‍എയും മുസ്ലീംലീഗ് നേതാവുമായ പാറക്കല്‍ അബ്ദുള്ളയ്‌ക്കെതിരെ സോഷ്യല്‍മീഡിയയുടെ രോഷം. നിയമസഭക്കുള്ളില്‍ നിപയെ പേടിച്ച് മാസ്‌കും ഗ്ലൗസുമിട്ട് ഇരിക്കുന്ന പാറക്കല്‍ അബ്ദുള്ളയ്ക്ക് നിപാ ബാധയുണ്ടഡോ/ അതോ അടുത്തിരിക്കുന്ന എം എല്‍ എ നിപാ ബാധിതനാണോ? എല്ലെങ്കില്‍ നിപാ വൈറസിനേക്കാള്‍ ഭീകരമായ വര്‍ഗീയ വൈറസ് പരത്താന്‍ ശ്രമിക്കുന്ന പ്രതിപക്ഷ നേതാവിനെയാണോ അബ്ദുള്ള പേടിക്കുന്നത് ? സോഷ്യല്‍മീഡിയയില്‍ നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. അതേസമയം ,പാറക്കല്‍ അബ്ദുള്ളയുടെ നടപടി അപഹാസ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ വ്യക്തമാക്കി. എംഎഎല്‍എയുടെ നടപടിക്കെതിരെ ആരോഗ്യമന്ത്രി കെകെ ശൈലജയും രംഗത്തെത്തി.

മാസ്‌ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിര്‍ദേശമുണ്ട്. ഒന്നുകില്‍ എംഎല്‍യ്ക്ക് നിപാ ബാധയുണ്ടാകണം. അല്ലെങ്കില്‍ അത്തരത്തിലുള്ളവരുമായി സമ്പര്‍ക്കമുണ്ടാകണം. അങ്ങനെ ഉണ്ടായിരുന്നുവെങ്കില്‍ എംഎല്‍എ സഭയില്‍ വരാന്‍ പാടില്ലായിരുന്നുവെന്നും ആരോഗ്യമന്ത്രി സഭയില്‍ പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ എല്ലാവരും മാസ്‌ക് ധരിച്ചാണ് നടക്കുന്നതെന്നും പ്രതീകാത്മകമായാണ് എംഎല്‍എ മാസ്‌ക് ധരിച്ചെത്തിയതെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശദീകരിച്ചത്. എന്തായാലും സഭയുടെ ഒന്നാം ദിവസം തന്നെ യു ഡി എഫിനെതിരെ പൊതുജനവികാരം ഉയരാനാണ് മുസ്ലീംലീഗ് എം എല്‍ എയുടെ നടപടി കാരണമായത്. പാര്‍ലമെന്ററി കക്ഷി നേതാവ് അറിയാതെ സ്വന്തം ഇഷ്ടപ്രകാരമാണ് പാറക്കല്‍ അബ്ദുള്ള മാസ്‌കും കൈയ്യുറയും ധരിച്ചത് എന്ന് മുതിര്‍ന്ന മുസ്ലീംലീഗ് എം എല്‍ എ പ്രതികരിച്ചു.  


04-Jun-2018