കോൺഗ്രസ് ഡ്യൂപ്ലിക്കേറ്റ് ഗാന്ധിമാരുടെ കോൺഗ്രസായി മാറി: എം സ്വരാജ്: എം സ്വരാജ്

കോൺഗ്രസ് ഇപ്പോൾ ഡ്യൂപ്ലിക്കേറ്റ് ഗാന്ധിമാരുടെ കോൺഗ്രസായി മാറിയെന്ന് സിപിഎം പാർട്ടി കോൺഗ്രസ് പതാക ജാഥ ക്യാപ്റ്റൻ എം സ്വരാജ്. വർഗീയതയുടെ ഓരം ചേർന്ന് ബിജെപിയുടെ തണലിലേക്ക് അതിവേഗം കോൺഗ്രസ് മാറുകയാണെന്നും സ്വരാജ് പറഞ്ഞു.

അതിന്റെ ഭാഗമായാണ് കേരളത്തിലെ കോൺഗ്രസ്, പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാത്തതെന്നും സ്വരാജ് കൂട്ടിച്ചേർത്തു. സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസിന്റെ പതാക ജാഥയ്ക്ക് ഓരോ കേന്ദ്രങ്ങളിൽ നിന്നും വൻ സ്വീകരണമാണ് ലഭിക്കുന്നതെന്നും എം സ്വരാജ് കൂട്ടിച്ചേർത്തു.

05-Apr-2022