പണി പാളിയപ്പോള്‍ കൃഷ്ണകുമാറിന് ജോലി പോയി.

തിരുവനന്തപുരം : വിദേശത്തിരുന്ന് ഫേസ്ബുക്ക് ലൈവിലൂടെ പഴയ ആര്‍ എസ് എസ് ആക്രമണ ചരിത്രങ്ങള്‍ വിളമ്പി, മുഖ്യമന്ത്രി പിണറായി വിജയനെ ചീത്തവിളിച്ച് ഭീഷണി മുഴക്കിയ കൃഷ്ണകുമാര്‍ നായര്‍ എന്ന പ്രവാസി, ലൈവിലെത്തി മാപ്പു പറഞ്ഞിട്ടും ഏറ്റില്ല. മുഖ്യമന്ത്രിയെ ചീത്ത വിളിച്ച കൃഷ്ണകുമാറിനെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടു. കേരളത്തില്‍ കാലുകുത്തിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്.

ഫേസ്ബുക്ക് ലൈവില്‍ എത്തി മുഖ്യമന്ത്രിയെ ചീത്തവിളിച്ച കൃഷ്ണകുമാര്‍ നായരെ ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്നു പിരിച്ചുവിട്ടു. കഴിഞ്ഞ ദിവസം മദ്യലഹരിയിലായിരുന്ന സമയത്താണ് ഇയാള്‍ മുഖ്യമന്ത്രിയെ ഫേസ്ബുക്ക് ലൈവില്‍ എത്തി ചീത്ത വിളിച്ചത്. മുഖ്യമന്ത്രിയുടെ ഭാര്യയേയും മക്കളെയും ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തിരുന്നു. പ്രശ്‌നം വഷളാവുമെന്ന് കണ്ടപ്പോള്‍ കൃഷ്ണകുമാറിന്റെ നാട്ടിലുള്ള ആര്‍ എസ് എസ് നേതാക്കള്‍ ഫോണില്‍ ബന്ധപ്പെട്ട് തല്‍ക്കാലം മാപ്പ് പറഞ്ഞ് തടിയൂരാന്‍ നിര്‍ദേശിച്ചു. വിദേശത്തുള്ള സുഹൃത്തുക്കളുടെ സഹായത്തോടെ മാപ്പ് പറയുന്ന വീഡിയോയും ഫേസ്ബുക്ക് ലൈവ് വഴി പുറത്തുവിട്ട കൃഷ്ണകുമാര്‍ തിരികെ ഓഫീസിലേക്കെത്തുമ്പോഴേക്കും പിരിച്ചുവിട്ടുകൊണ്ടുള്ള ഓര്‍ഡര്‍ കാത്തിരിപ്പുണ്ടായിരുന്നു. ഒരു വിശദീകരണം പോലും തേടാതെയാണ് കൃഷ്ണകുമാറിനെ കമ്പനിയില്‍ നിന്ന് പുറത്താക്കിയതെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. അതേസമയം ആര്‍ എസ് എസിന്റെ മുന്നണിപ്പോരാളിയായ കൃഷ്ണകുമാറിനെ പിരിച്ചുവിട്ട കമ്പനിയിലുള്ള മറ്റ് ആര്‍ എസ് എസ് അനുഭാവികളുടെ രഹസ്യഗ്രൂപ്പില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. വൈകാതെ തങ്ങളുടെയും ജോലിപോകുമെന്ന പേടിയില്‍ പ്രതിഷേധമെല്ലാം ഡിലിറ്റ് ചെയ്ത് സഹസംഘികള്‍ മാന്യന്‍മാരാവുകയും ചെയ്തു.   

കൃഷ്ണകുമാര്‍ നായരുടെ വീഡിയോ അടിസ്ഥാനമാക്കി കേരളപോലീസ് കേസ് എടുത്തിട്ടുണ്ട്.  മുഖ്യമന്ത്രിക്കെതിരെ ഉണ്ടായ ഭീഷണി നിസാരമായി കാണാനാകില്ല എന്നു പോലീസ് പറയുന്നു. കേരളത്തിലെ ഏതു വിമനത്താവളത്തില്‍ ഇറങ്ങിയാലും  പോലീസ് ഇയാളെ പിടികൂടുമെന്നാണു റിപ്പോര്‍ട്ട്. കൃഷ്ണകുമാറിന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രിയെ കണ്ട് മാപ്പപേക്ഷിക്കാനുള്ള ശ്രമത്തിലാണുള്ളത്. മുഖ്യമന്ത്രി മാപ്പ് കൊടുത്താലും കമ്പനി മാപ്പുകൊടുക്കില്ല എന്ന് പിരിച്ചുവിട്ട ഉത്തരവ് വായിച്ചാല്‍ വ്യക്തമാവും.

06-Jun-2018