എളമരം കരീം സിപിഐ എം രാജ്യസഭാ സ്ഥാനാർഥി

തിരുവനന്തപുരം :  രാജ്യസഭയില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് സിപിഐ എം സ്ഥാനാര്‍ഥിയായി എളമരം കരീം മത്സരിക്കും. മുതിര്‍ന്ന സിപിഐ എം നേതാവും മുന്‍ മന്ത്രിയും കേന്ദ്രകമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് എളമരം കരീം.

തിരുവനന്തപുരത്ത് ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിലാണ് രാജ്യസഭാ സീറ്റ് സംബന്ധിച്ച് തീരുമാനമായത്. സിപിഐയുടെ സ്ഥാനാര്‍ഥിയായി ബിനോയി വിശ്വമാണ് മത്സരിക്കുന്നത്. കേരളത്തില്‍ നിന്ന് മൂന്ന് സീറ്റിലേക്കാണ് ഒഴിവുവരുന്നത്. യു ഡി എഫിന് ജയിക്കാന്‍ കഴിയുന്ന സീറ്റ് കേരളാ കോണ്‍ഗ്രസിന് കോണ്‍ഗ്രസ് വിട്ടുനല്‍കിയിരുന്നു.

രാജ്യസഭയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള എളമരം കരീമിന്റെ സാന്നിധ്യം രാജ്യത്തെ ജനാധിപത്യ മതനിരപേക്ഷ ചേരിക്ക് കൂടുതല്‍ കരുത്തുപകരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

08-Jun-2018

ന്യൂസ് മുന്‍ലക്കങ്ങളില്‍

More