നിപ വൈറസ് വ്യാപനം തടയാന്‍ സാധിച്ചു : മന്ത്രി കെ കെ ശൈലജ
അഡ്മിൻ
കോഴിക്കോട് : നിപ വൈറസിന്റെ വ്യാപനം തടയാന്‍ സാധിച്ചിട്ടുണ്ടെന്നും നിപയെ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ.പറഞ്ഞു. നിപ കേസുകള്‍ ഇനി റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയില്ലെന്നും എന്നാലും ജൂണ്‍ 30 വരെ ജാഗ്രത തുടരുമെന്നും സര്‍വകക്ഷിയോഗത്തിന് ശേഷം മന്ത്രി വിശദീകരിച്ചു. ഇത് വരെ ടെസ്റ്റ് ചെയ്തതില്‍ 317 കേസുകളുടെ റിസല്‍ട്ടും നെഗറ്റീവാണ്. 18 കേസുകളാണ് പോസീറ്റീവായിരുന്നത്. നിപ വൈറസ് നെഗറ്റീവ് ആയ നഴ്സിങ്ങ് വിദ്യാര്‍ഥി അജന്യ തിങ്കളാഴ്ചയും മലപ്പുറം സ്വദേശി ഉബീഷ് വ്യാഴായ്ചയും ആശുപത്രി വിടും. ഇവരെ ആരോഗ്യമന്ത്രി സന്ദര്‍ശിക്കും. ആദ്യ ഇന്ക്വിബിലേഷന് പിരീഡ് അവസാനിച്ചിട്ടുണ്ടെങ്കിലും നിരീക്ഷണം തുടരുവാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് പുതിയ വൈറോളജി ലാബ് സ്ഥാപിക്കാനും തിരുവനന്തപുരത്തേയും ആലപ്പുഴയിലേയും ലാബുകള്‍ മെച്ചപ്പെടുത്താനും തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.