വിഡി സതീശൻ എം.എസ്.ഗോള്‍വള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍; ഫോട്ടോ പുറത്തുവിട്ട് ആര്‍.വി.ബാബു

എം.എസ്.ഗോള്‍വള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് തെളിയിക്കുന്ന വി.ഡി.സതീശന്റെ ചിത്രം പുറത്തുവിട്ട് ഹിന്ദുഐക്യ വേദി നേതാവ് ആര്‍.വി.ബാബു. 2006ലെ ചിത്രമാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇസ്ലാമിക തീവ്രവാദികളെ സന്തോഷിപ്പിക്കാനാണ് സതീശന്റെ പുതിയ നീക്കമെന്ന് ആര്‍.വി.ബാബു കുറ്റപ്പെടുത്തി.

അന്ന് ഗോള്‍വള്‍ക്കര്‍ സതീശന് തൊട്ടുകൂടാത്തവനായിരുന്നില്ല, രാഷ്ട്രീയ സാഹചര്യം മാറുകയും ഇസ്ലാമിക തീവ്രവാദത്തെ പിന്തുണക്കുന്നതാണ് രാഷ്ട്രീയ നേട്ടത്തിന് നല്ലതെന്ന് കരുതുകയും ചെയ്യുന്ന സതീശന്‍ ഇപ്പോള്‍ പുട്ടിന് പീരപോലെ ഇടക്കിടെ ആര്‍എസ്എസിനെ ആക്രമിക്കുന്നുവെന്ന് ചിത്രം പങ്കുവെച്ചുകൊണ്ട് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആര്‍.വി.ബാബു കുറിച്ചു.

10-Jul-2022