മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലെ പ്രതിഷേധം; ശബരീനാഥനെ പൊലീസ് ചോദ്യം ചെയ്യും

വിമാന യാത്രയ്ക്കിടയിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ മുൻ എംഎൽഎ കെ എസ് ശബരിനാഥനെ പൊലീസ് ചോദ്യം ചെയ്യും. നാളെ രാവിലെ 11 ന് ശംഖുമുഖം അസി. കമ്മീഷണർ ഓഫീസിൽ ഹാജരാകാനാണ് നിർദേശം നൽകിയത്.

അണികളോട് പ്രതിഷേധത്തിന് നിർദേശം നൽകിയത് കെ എസ് ശബരിനാഥനാണ് എന്നാണ് ആരോപണം. വധശ്രമത്തിൻ്റെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിൻ്റെ ഭാഗമായിട്ടാണ് ചോദ്യം ചെയ്യൽ. വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനുള്ള സാധ്യതയെക്കുറിച്ച് ശബരീനാഥൻ നിര്‍ദേശിക്കുന്നതിൻ്റെ സ്ക്രീൻഷോട്ട് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചിരുന്നു. ഇതേക്കുറിച്ച് പൊലീസ് നേരത്തെ തന്നെ അന്വേഷണം നടത്തിയിരുന്നു.

അതിന്റെ പിന്നാലെയാണ് ശബരിയെ നേരിട്ട് വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ പൊലീസ് ഒരുങ്ങുന്നത്. വിമാനത്തിൽ മുഖ്യമന്ത്രിക്ക് മുന്നിൽ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കൾക്ക് ടിക്കറ്റ് എടുത്ത് നൽകിയ നേതാക്കളെ കേന്ദ്രീകരിച്ച് കണ്ണൂരിലും അന്വേഷണം നടക്കുന്നുണ്ട്.

18-Jul-2022

ന്യൂസ് മുന്‍ലക്കങ്ങളില്‍

More