ജനങ്ങൾ സർക്കാരിനൊപ്പം: മന്ത്രി വി.ശിവൻകുട്ടി

പ്രോഗ്രസ് റിപ്പോർട്ടിനുള്ള പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. തട്ടിപ്പ് എന്ന വാക്ക് സതീശൻ ഉപയോഗിക്കാത്ത ദിവസമില്ല, ആദ്യം റിപ്പോർട്ട് വായിച്ച് അദ്ദേഹം പഠിക്കട്ടെയെന്ന് അദ്ദേഹം പരിഹസിച്ചു.

പ്രതിപക്ഷത്തിന്റെ സെക്രട്ടേറിയറ്റ് ഉപരോധം പരാജയമാണ്. സമനില തെറ്റിയാണ് ഇത്തരം വിമർശനം ഉന്നയിക്കുന്നതെന്നും ജനങ്ങൾ സർക്കാരിനൊപ്പമാണെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം ,സർക്കാരിൻ്റെ പ്രോഗ്രസ് കാർഡ് വ്യാജമാണെന്നും 100 വാഗ്ദാനം പോലും സർക്കാർ പാലിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചിരുന്നു.

21-May-2023