കേരളത്തിന് എടുക്കാവുന്ന വായ്പ വന്‍തോതില്‍ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു
അഡ്മിൻ
കേരളത്തിന് എടുക്കാവുന്ന വായ്പ വന്‍തോതില്‍ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനം നീങ്ങി. നേരത്തെ, 32,500 കോടിരൂപ വായ്പയെടുക്കാന്‍ കഴിയുമെന്നാണ് കേന്ദ്രം സര്‍ക്കാര്‍ കേരളത്തെ അറിയിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ 15,390 കോടി രൂപ വായ്പയെടുക്കാന്‍ മാത്രമാണ് അനുമതി നല്‍കിയത്.
കേരളം ആവശ്യപ്പെട്ടതിനേക്കാള്‍ 17,110 കോടി കുറച്ചാണ് അനുമതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 23,000 കോടിരൂപയുടെ വായ്പയാണ് അനുവദിച്ചത്. അതു കണക്കാക്കിയാല്‍ 7610 കോടിയുടെ കുറവ്. കേന്ദ്ര സര്‍ക്കാര്‍ വായ്പ വെട്ടിക്കുറച്ചതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. കിഫ്ബിയുടെ പേരില്‍ എടുത്ത വായ്പകളുടെ പേരിലാണ് തുക വെട്ടിക്കുറച്ചതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
കിഫ്ബിയും ക്ഷേമപെന്ഷന് കമ്പനിയും വഴിയെടുത്ത ലോണുകള്‍ കേരളത്തിന്റെ വായ്പാപരിധിയില്‍നിന്ന് വെട്ടിക്കുറയ്ക്കുമെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. ഇതുവരെ സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങളും ക്ഷേമപെന്‍ഷനുകളും പൂര്‍ണമായി നല്‍കാനായിട്ടില്ല.
ഈ സാമ്പത്തിക വര്‍ഷം കേരളത്തിന് 32,440 കോടി രൂപ വായ്പയെടുക്കാമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. കുറവ് വരുത്തിയ വിവരം വെള്ളിയാഴ്ചയാണ് അറിയിച്ചത്. കഴിഞ്ഞ വര്‍ഷം 32,400 കോടിരൂപ വായ്പയെടുക്കാമെന്നായിരുന്നു കേന്ദ്രം അറിയിച്ചത്. അനുവദിച്ചത് 23,000 കോടിയും.
കിഫ്ബിയും ക്ഷേമപെന്ഷന് കമ്പനിയുമെടുത്ത 14,312 കോടിയുടെ വായ്പ കേരളത്തിന്റെ വായ്പാ പരിധിയില്‍നിന്ന് വെട്ടിക്കുറയ്ക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ഇത് സംസ്ഥാന സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കും.