കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരിക്ക് ജന്മദിനാശംസ നേര്‍ന്ന് മുഖ്യമന്ത്രി

കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരിക്ക് ജന്മദിനാശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾക്കും രാജ്യത്തിനും വേണ്ടിയുള്ള ദീര്‍ഘായുസോടെ സേവനം തുടരാവാട്ടെ എന്ന് പിണറായി വിജയൻ ആശംസിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനടക്കം നിരവധി നേതാക്കള്‍ നിതിൻ ഗഡ്കരിക്ക് പിറന്നാള്‍ ആശംസ അറിയിച്ചിട്ടുണ്ട്.

അതേസമയം, രാജ്യത്തെ ടയർ നിർമ്മാതാക്കൾക്കായി ഇന്ത്യൻ സർക്കാർ പുതിയ മാനദണ്ഡങ്ങൾ തയ്യാറാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. ത് ടയർ പൊട്ടുന്നത് മൂലമുള്ള അപകടങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് ഉറപ്പാക്കുമെന്നും ടയർ നിർമ്മാണ വ്യവസായികളുമായി ആലോചിച്ച ശേഷം സർക്കാർ ഈ മാർഗരേഖ തയ്യാറാക്കുമെന്നും അമൃത്‌സർ-ജാംനഗർ എക്‌സ്‌പ്രസ്‌വേ നിർമാണ പുരോഗതി അവലോകനം ചെയ്‍തുകൊണ്ട് നിതിൻ ഗഡ്‍കരി പറഞ്ഞു.

27-May-2023