വ്യാജ വീഡിയോ; ബിജെപി പഞ്ചായത്തംഗംപിടിയിൽ

പ്ലസ് ടു പരീക്ഷാഫലം പിൻവലിക്കുന്നുവെന്ന് ബിജെപി നേതാവ് നടത്തിയ വ്യാജ പ്രചാരണം വിദ്യാഭ്യാസ മേഖലയിലെ തീവ്രവാദ പ്രവർത്തനമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ബിജെപി നേതാവ് നിഖിൽ മനോഹർ നടത്തിയ വ്യാജ പ്രചാരണം വലിയ ആശങ്കയാണ് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ഉണ്ടാക്കിയതെന്നും സമൂഹത്തിനെതിരായ കാര്യമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.

ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തതായും ബിജെപി നേതൃത്വം പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്തെ ബിജെപി പഞ്ചായത്തംഗം നിഖിൽ മനേഹർ ആണ് പിടിയിലായത്. കന്‍റോണ്‍മെന്‍റ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കൊല്ലം പോരുവഴി പഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പറായ നിഖില്‍ ‘യു ക്യാന്‍ മീഡിയ’ എന്ന യുട്യൂബ് ചാനല്‍ വ‍ഴിയാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. ഇയാൾ വീഡിയോ തയ്യാറാക്കി സ്വന്തം യൂട്യൂബ് ചാനലിലൂടെ പ്രചാരണം നടത്തുകയായിരുന്നു.

29-May-2023