വിഡി സതീശൻ ബിജെപി അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്നു: മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിന്റെ വായ്പ പരിധി വെട്ടിക്കുറച്ചെന്ന കേരളത്തിന്‍റെ ആക്ഷേപവും കേന്ദ്രമന്ത്രി വി മുരളീധരന്‍റെ പ്രതികരണവും കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുന്നു,വികസനം മുടക്കി വകുപ്പ് മന്ത്രി എന്ന നിലയിൽ ആണ് വി മുരളീധരന്‍റെ പ്രസ്താവനകളെന്ന് മന്ത്രി മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി..

സംസ്ഥാന വികസനം മുടക്കാൻ മാത്രമാണ് അദ്ദേഹം ശ്രമിക്കാറുള്ളത്.വായ്പ പരിധി വെട്ടിക്കുറച്ചത് കേരത്തോടുള്ള വെല്ലുവിളി ആണ്.പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടി ഇല്ല.വിഡി സതീശൻ ബിജെപി അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.

01-Jun-2023