മറുനാടന്‍ ഓഫിസ് പൂട്ടിക്കും; മുന്നറിയിപ്പുമായി പി.വി അന്‍വര്‍
അഡ്മിൻ
ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളിയുടെ പട്ടത്തെ ഓഫിസില്‍നിന്ന് ഷാജൻ സ്കറിയയെ താഴെയിറക്കുമെന്നും ഓഫിസ് പൂട്ടിക്കുമെന്നുമുള്ള മുന്നറിയിപ്പുമായി പി.വി അൻവര്‍ എം.എല്‍.എ. വ്യാജരേഖ ചമച്ച് നേടിയ രജിസ്ട്രേഷൻ റദ്ദാക്കിക്കുമെന്നും വ്യാജരേഖാ നിര്‍മാണ കേസില്‍ വീട്ടിലിരിക്കുന്നവരെയുള്‍പ്പെടെ നിയമപ്രകാരം തന്നെ പ്രതികളാക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
മറുനാടൻ ഷാജൻ സ്കറിയയോടാണ്...
1. നിന്റെ പട്ടത്തെ ഓഫിസില്‍നിന്ന് നിന്നെ താഴെ ഇറക്കും. അതിനിപ്പോ നിന്റെ ഓശാരമൊന്നും വേണ്ട. വെറുതെ പൂട്ടുമെന്നല്ല പറഞ്ഞത്. "പൂട്ടിക്കും" എന്നാണ് പറഞ്ഞത്.
2. രജിസ്ട്രാര്‍ ഓഫ് കമ്ബനീസില്‍ വ്യാജരേഖ ചമച്ച്, നീ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നിന്റെ Tidings Digital Publications Private Limited എന്ന കമ്ബനിയുടെ നിലവിലെ രജിസ്ട്രേഷൻ കാൻസല്‍ ചെയ്യിപ്പിച്ചിരിക്കും.
3. വ്യാജരേഖ ചമച്ച വിഷയത്തില്‍ പരാതി നല്‍കും. നീ വീട്ടില്‍ പോയി പറഞ്ഞാല്‍ മതിയെന്നല്ലേ പറഞ്ഞത്? നിന്റെ വീട്ടിലിരിക്കുന്ന ആളുകളെ ഉള്‍പ്പെടെ വ്യാജരേഖാ നിര്‍മാണ കേസില്‍ നിയമപ്രകാരം തന്നെ പ്രതികളാക്കും.ഈ പറയുന്ന മൂന്നും നടക്കും. നടന്നിരിക്കും. കൃത്യമായി എന്തൊക്കെയാണ് കാര്യങ്ങള്‍ എന്നങ്ങ് ആദ്യമേ പറയുന്നു. തടുക്കാനൊക്കുമെങ്കില്‍ നീ ഒന്ന് തടുത്ത് കാണിക്ക്... പിന്നെ ഏഷ്യാനെറ്റിലെ നിന്റെ കൂട്ടുകാരുടെ കാര്യം. അതുങ്ങള്‍ടെ പാട് അതുങ്ങള്‍ക്കറിയാം.
അതേസമയം, നേരത്തെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിലൂടെയും ഓഫിസ് പൂട്ടിക്കുമെന്ന് അൻവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 'തോല്‍ക്കേണ്ടവരുടെ ലിസ്റ്റില്‍ പി.വി.അൻവറിനെ രണ്ടാമതാക്കി നടന്ന താടിയുള്ള മഞ്ഞപത്രക്കാരാ...നിയമപരമായി തിരിച്ച് ഞാനൊന്ന് തരുന്നുണ്ട്. ഒരു ദിവസമെങ്കില്‍ ഒരു ദിവസം...നീ ഞെളിഞ്ഞിരുന്ന് വിഡിയോ തള്ളുന്ന ആപ്പീസ് ഞാൻ പൂട്ടിക്കും. പണ്ടേ പറഞ്ഞിട്ടുണ്ട്... തരുന്നതിനും മുമ്ബ്, പറഞ്ഞിട്ട് തരുന്നതാണ് ഈ കമ്ബനിയുടെ പ്രത്യേകത...', എന്നിങ്ങനെയായിരുന്നു ആദ്യ കുറിപ്പ്.
നിലവിൽ അപകീര്‍ത്തി കേസുമായി ബന്ധപ്പെട്ട് ഷാജൻ സ്കറിയക്കെതിരെ നിരവധി കേസുകളുണ്ട്. വ്യവസായി എം.എ യൂസഫലി, നടൻ പൃഥ്വിരാജ് തുടങ്ങിയവരെല്ലാം കേസ് നടപടികളുമായി മുന്നോട്ടുപോകുകയാണ്.
ലുലു ഗ്രൂപ്പിനും ചെയര്‍മാൻ എം.എ യൂസഫലിക്കുമെതിരായ അപകീര്‍ത്തികരമായ വിഡിയോകള്‍ പിൻവലിച്ചില്ലെങ്കില്‍ 'മറുനാടൻ' ചാനല്‍ പൂട്ടാൻ കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈകോടതി ഉത്തരവിട്ടിരുന്നു. 24 മണിക്കൂറിനകം വിവാദ വിഡിയോകളും വാര്‍ത്തകളും പിൻവലിക്കാനാണ് കോടതി ആവശ്യപ്പെട്ടിരുന്നു.
02-Jun-2023
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ