അമല്‍ ജ്യോതി കോളേജിലെ വിദ്യാര്‍ഥിനിയുടെ മരണം: റിപ്പോര്‍ട്ട് തേടി മന്ത്രി ആർ. ബിന്ദു

കാഞ്ഞിരപ്പിള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥിനി ശ്രദ്ധ സതീഷിന്റെ മരണത്തിൽ റിപ്പോർട്ട് തേടി മന്ത്രി ആർ ബിന്ദു. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയിക്കാണ് മന്ത്രി ബിന്ദു നിർദ്ദേശം നൽകിയത്. മരണത്തിൽ അന്വേഷണം നടത്തി അടിയന്തിരമായി വിശദ റിപ്പോർട്ട് നൽകാനാണ് മന്ത്രിയുടെ നിർദേശം.

അതേസമയം, ശ്രദ്ധയുടെ മരണത്തിൽ കോളേജിനെതിരെ ഗുരുതരമായ ആരോപണവുമായി കുടുംബം രംഗത്തെത്തി. അധ്യാപകരുടെ മാനസിക പീഡനമാണ് ശ്രദ്ധ തൂങ്ങി മരിക്കാൻ കാരണമെന്ന് കുടുംബം ആരോപിച്ചു.

05-Jun-2023