വാർത്തകൾ വ്യാജം; സമരത്തില്‍ നിന്ന് പിന്‍മാറിയിട്ടില്ലെന്ന് സാക്ഷി മാലിക്

ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും എംപിയുമായ ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരെ നടപടിയാവശ്യപ്പെട്ട് നടക്കുന്ന സമരത്തില്‍ നിന്ന് പിന്‍മാറിയിട്ടില്ലെന്ന് ഗുസ്തി താരം സാക്ഷി മാലിക്.ഇത് സംബന്ധിച്ച്‌ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനമില്ലാത്താണ്. ജോലിക്ക് കയറിയത് റെയില്‍വേയിലെ തന്റെ ഉത്തരവാദിത്വം നിറവേറ്റാനാണ്. നീതി ലഭിക്കും വരെ പോരാട്ടം തുടരും. ദയവായി അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും സാക്ഷി ട്വിറ്ററില്‍ കുറിച്ചു.

അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ സാക്ഷിമാലിക് സമരത്തില്‍ നിന്ന് പിന്‍മാറിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സാക്ഷി മാലികിന്റെ വിശദീകരണം.
ശനിയാഴ്ച രാത്രി അമിത് ഷായുടെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. രാത്രി പതിനൊന്നുമണിക്ക് ആരംഭിച്ച കൂടിക്കാഴ്ച ഒരു മണിക്കൂറിലധികം നീണ്ടു.

ബജ് രംഗ് പുനിയ, സാക്ഷി മാലിക്, സംഗീത ഫോഗട്ട്, സത്യവര്‍ത് കാര്‍ഡിയ എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്.പ്രായപൂര്‍ത്തിയാകാത്ത ഏഴ് വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ബ്രിജ്ഭൂഷണിനനെതിരെ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും നടപടി ഉടന്‍ ഉണ്ടാകണമെന്നും താരങ്ങള്‍ ആവശ്യപ്പെട്ടു. നിമയം എല്ലാവര്‍ക്കും ഒരുപോലെയായിരിക്കുമെന്ന് അമിത് ഷാ ഉറപ്പുനല്‍കിയതായി പുനിയ പറഞ്ഞു.

05-Jun-2023