ഇപി ജയരാജനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പരാതിയിലെടുത്ത കേസ് അവസാനിപ്പിക്കുന്നു

വിമാനത്തിലെ പ്രതിഷേധത്തില്‍ ഇ.പി. ജയരാജനെതിരെയെടുത്ത കേസ് അവസാനിപ്പിക്കുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ പരാതിയിലെടുത്ത കേസാണ് അവസാനിപ്പിക്കുന്നത്. പരാതി കളവെന്ന് കാണിച്ച് വലിയതുറ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

കേസ് എഴുതിതള്ളുന്നതില്‍ എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാന്‍ പരാതിക്കാരന് നോട്ടിസ് നൽകി . മുഖ്യമന്ത്രിക്കെതിരെ മുദ്രവാക്യം വിളിച്ചതിന് ഇ.പി.ജയരാജന്‍ മര്‍ദിച്ചെന്നായിരുന്നു പരാതി.

08-Jun-2023