ഗുസ്തിക്കാര്‍ വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ല: ഡല്‍ഹി പൊലീസ് കോടതിയില്‍വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ലെന്ന് ഡൽഹി പൊലീസ് കോടതിയിൽ
അഡ്മിൻ
ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ പ്രതിഷേധിക്കുന്ന ഗുസ്തിക്കാര്‍ക്കെതിരെ ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (എഫ്ഐആര്‍) ഫയല്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഡല്‍ഹി പോലീസ് (എടിആര്‍) കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ഗുസ്തിക്കാര്‍ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയും വിദ്വേഷ പ്രസംഗത്തില്‍ ഏര്‍പ്പെടുകയും ചെയ്തെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
വീഡിയോ തെളിവുകള്‍ പരിശോധിച്ച ശേഷം ഗുസ്തിക്കാര്‍ മുദ്രാവാക്യങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്നും വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ലെന്നും സ്ഥിരീകരിച്ചതായി പോലീസ് പറഞ്ഞു. അതിനാല്‍ അപേക്ഷ തള്ളണമെന്ന് പോലീസ് കോടതിയോട് അഭ്യര്‍ത്ഥിച്ചു. അതേസമയം, ഹര്‍ജി ജൂലൈ ഏഴിന് കൂടുതല്‍ വാദം കേള്‍ക്കാന്‍ കോടതി മാറ്റി.
നേരത്തെ, മെയ് 25 ന് പരാതിയില്‍ എടിആര്‍ സമര്‍പ്പിക്കാന്‍ കോടതി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. 'അടല്‍ ജന്‍ പാര്‍ട്ടി'യുടെ ദേശീയ തലവനെന്ന് അവകാശപ്പെട്ട ബം ബാം മഹാരാജ് നൗഹതിയയുടെ പേരിലാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. വിനേഷ് ഫോഗട്ട്, ബജ്റംഗ് പുനിയ, സാക്ഷി മാലിക് എന്നിവരാണ് ഹര്‍ജിയില്‍ പേരുള്ള ഗുസ്തിക്കാര്‍.