പാര്‍ട്ടിയേക്കാള്‍ വലിയ ഗ്രൂപ്പ് വേണ്ട: വിഡി സതീശൻ

തനിക്കെതിരെ പടയൊരുക്കം നടത്തിയത് കോണ്‍ഗ്രസുകാരായ തന്റെ നേതാക്കളാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അവര്‍ സി പിഎമ്മുമായി ചര്‍ച്ച നടത്തിയെന്ന് വിശ്വസിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ല. പാര്‍ട്ടിപ്രവര്‍ത്തകരുടെ പിന്തുണ തനിക്കുണ്ട്. പാര്‍ട്ടി ദേശീയനേതൃത്വം പരിശോധിക്കട്ടെ.

ഇതൊക്കെ നല്ലതാണോയെന്ന് യോഗം ചേര്‍ന്നവര്‍ ആലോചിക്കട്ടെ. എല്ലാവരും ആത്മ പരിശോധന നടത്തട്ടെയെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് എന്ന യുദ്ധത്തിനായി ഒരുങ്ങുകയാണെന്ന് എല്ലാവരും ഓര്‍ക്കണം. നടപടി വേണം എന്ന് താന്‍ പറയുന്നില്ല.

കഴിഞ്ഞ രണ്ടുവര്‍ഷമായി ഗ്രൂപ്പുയോഗം ഇല്ല. അതുകൊണ്ടാണ് ഇപ്പോള്‍ ഇപ്പോഴത്തെ യോഗം വാര്‍ത്തയാകുന്നത്. പണ്ട് ദിവസവും ഗ്രൂപ്പ് യോഗം നടന്ന നാടല്ലെയെന്നും പാര്‍ട്ടിയേക്കാള്‍ വലിയ ഗ്രൂപ്പ് വേണ്ട, താനും ഗ്രൂപ്പിന്റെ ഭാഗമായിരുന്നുവെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

10-Jun-2023