എസ്എഫ്ഐയെ തകർക്കാൻ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ട്: പി.എം ആർഷോ

എസ്എഫ്ഐയെ തകർക്കാൻ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ. കോളേജ് പ്രിന്‍സിപ്പലും തെറ്റായ വിവരങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. സത്യാവസ്ഥ ബോധ്യപ്പെടുത്താൻ നിയമനടപടി സ്വീകരിക്കുക മാത്രമാണ് താൻ ചെയ്തതെന്നും പരാതിയിൽ ഉറച്ചുനിൽക്കുന്നതായും ആർഷോ പറയുന്നു.

അതേപോലെതന്നെ, മാർക്ക് ലിസ്റ്റിന്‍റെ കാര്യത്തിൽ ഉണ്ടായത്കേവലം സാങ്കേതിക പിഴവ് മാത്രമല്ലെന്നും തന്നെ തട്ടിപ്പുകാരനായി ചിത്രീകരിക്കാനുള്ള ഗൂഢാലോചന നടന്നുവെന്നും ആര്‍ഷോ പറയുന്നു. സത്യാവസ്ഥ മാധ്യമങ്ങൾക്ക് മുന്നിൽ വന്നു പറഞ്ഞിട്ടും കള്ള പ്രചരണം തുടർന്നു.

വസ്തുത പരിശോധിക്കാതെ ഒരു മാധ്യമ സ്ഥാപനം തനിക്കെതിരെ വ്യാജവാർത്ത നൽകി. ആധികാരികത പരിശോധിക്കേണ്ട ഉത്തരവാദിത്വം നിറവേറ്റുന്നതിൽ മാധ്യമ സ്ഥാപനം വീഴ്ചവരുത്തിയെന്നും തെറ്റ് തിരുത്താന്‍ അവര്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

11-Jun-2023