ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് എം.ഗണേശനെ മാറ്റി
അഡ്മിൻ
ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് എം.ഗണേശനെ മാറ്റി. സഹ സംഘടന സെക്രട്ടറി കെ.സുഭാഷിനു പകരം ചുമതല നല്‍കി. കൊച്ചിയിൽ നടന്ന ആര്‍എസ്എസ് പ്രാന്തീയ പ്രചാരക് ബൈഠക് തീരുമാനപ്രകാരമാണ് നടപടി.
ആര്‍എസ്എസില്‍നിന്നു ബിജെപിയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ച ഗണേശിന്റെ നടപടികള്‍ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ഗണേശനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. .
പണം കൊണ്ടുവന്ന ധര്‍മരാജനുമായി ഈ ദിവസങ്ങളില്‍ ഗണേഷ് പലതവണ ഫോണില്‍ ബന്ധപ്പെട്ടതിന്റെ വിവരങ്ങള്‍ സഹിതമായിരുന്നു ചോദ്യംചെയ്യല്‍. ധര്‍മരാജനെ വിളിച്ചത് തിരഞ്ഞെടുപ്പു സാമഗ്രികള്‍ എത്തിക്കുന്ന കാര്യത്തിനായിരുന്നു എന്നാണ് അവകാശപ്പെട്ടത്. ഗണേശിന്റെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയില്‍ പല തരത്തിലുള്ള ആശയക്കുഴപ്പത്തിനും ഇടയാക്കിയതായി വിമര്‍ശനം ഉയര്‍ന്നിരുന്നു.