ഈ മനുഷ്യനെ കണ്ടിരുന്നോ? പേര് നരേന്ദ്രമോദി, ഉയരം അഞ്ചടി ആറിഞ്ച്, നെഞ്ചളവ് 56 ഇഞ്ച്

പ്രധാനമന്ത്രിയ്‌ക്കെതിരെ മണിപ്പൂരില്‍ പ്രതിഷേധം ശക്തമാകുന്നു. മണിപ്പൂരില്‍ കലാപം കത്തുമ്പോള്‍ ഇതുവരെ പ്രതികരിക്കാനോ പ്രശ്നങ്ങളില്‍ ഇടപെടനോ തയ്യാറാകാതെ 50ാം ദിവസം അമേരിക്കയിലേക്ക് യാത്ര തിരിച്ച പ്രധാനമന്ത്രിയോട് കടുത്ത അമര്‍ഷമാണ് സംസ്ഥാനത്ത് അരങ്ങേറുന്നത്.ഇതിനിടെ നരേന്ദ്രമോദിയെ കാണ്മാനില്ല എന്ന പോസ്റ്ററുകള്‍ സംസ്ഥാനത്ത് പ്രതിഷേധക്കാര്‍ പ്രചരിപ്പിക്കുകയാണ്.

''കാണ്മാനില്ല, നിങ്ങള്‍ ഈ മനുഷ്യനെ കണ്ടിരുന്നോ, പേര് നരേന്ദ്രമോദി, ഉയരം അഞ്ചടി ആറിഞ്ച്, നെഞ്ചളവ് അമ്പത്താറ് ഇഞ്ച്, കണ്ണും കാണില്ല, ചെവിയും കേള്‍ക്കില്ല. അവസാനം ഇയാളെ കണ്ടത് മണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പ് റാലിയില്‍. മോദിയുടെ ഒരു ചിത്രവും പോസ്റ്ററില്‍ ഉണ്ട്.

കഴിഞ്ഞ ദിവസം മോദി നടത്തിയ 'മന്‍ കി ബാത്ത്' ല്‍ മണിപ്പൂര്‍ വിഷയത്തില്‍ ഒരു വാക്ക് പോലും പറയാത്തത് ജനങ്ങളെ ചൊടിപ്പിച്ചിരുന്നു. മന്‍ കി ബാത്ത് സംപ്രേഷണം ചെയ്ത റേഡിയകള്‍ എറിഞ്ഞും ചവിട്ടിയും തകര്‍ത്താണ് മണിപ്പൂരികള്‍ ഇതിനെതിരെ പ്രതികരിച്ചത്.

21-Jun-2023